മസാജിനിടെ യുവതിയുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച മസാജ് തെറാപ്പിസ്റ്റ് അറസ്റ്റില്‍. യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇയാൾക്കെതിരെ ഇതിനു മുൻപും സമാന പരാതികൾ ഉയർന്നിരുന്നു. ഇയാളുടെ അറസ്റ്റിനെ തുടർന്ന് സ്ഥാപനം പോലീസ് പൂട്ടിച്ചു. അമേരിക്കയിലെ ലാസ്‌വെഗാസിലാണ് സംഭവം. വെസ്റ്റ് ഷാലെസ്റ്റന്‍ ബെലവാര്‍ഡിലെ മസാജ് എന്‍വി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ഏരിയന്‍ റിവേറോ ഫ്‌ളോറസ് എന്ന 35 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാത്രിയില്‍ മസാജിന് എത്തിയ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ പ്രതി ദുരുദ്ദേശത്തോടെ സ്പർശിക്കുകയായിരുന്നു. മസാജ് ചെയ്യുന്നതിനിടെ ഉപദ്രവിച്ചതായാണ് പരാതി. റിവേറോ തന്റെ കാലുകള്‍ മസാജ് ചെയ്യുന്നതിനിടയാണ് പരാതിക്ക് ആസ്പദമായ സംഭവമെന്ന് യുവതി പറഞ്ഞു. കാലുകള്‍ മസാജ് ചെയ്യുന്നതിനിടെ റിവേറോ തന്റെ രഹസ്യ ഭാഗത്ത് രണ്ടു തവണ സ്പര്‍ശിച്ചു. ഉടന്‍ തന്നെ അയാളെ തള്ളി മാറ്റുകയും ഒരു ഷീറ്റ് ധരിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതിയെ തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. യുവതിയുടെ കാലില്‍ പിടിവലിക്കിടെ മുറിവുകളുണ്ടായതായി പരിശോധനയില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. ശേഷം ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ ജയിലിലടച്ചതായി പൊലീസ് അറിയിച്ചു. ഫെബ്രുവരി 16-നാണ് ഇനി ഇയാളെ കോടതിയില്‍ ഹാജരാക്കുക.
Post Your Comments