Latest NewsNewsIndia

വീട്ടുജോലിക്കാരും,ഡെലിവെറി ജീവനക്കാരും ലിഫ്റ്റ് ഉപയോഗിച്ചാല്‍ പിഴ: ഹൗസിംഗ് സൊസൈറ്റിയ്‌ക്കെതിരെ സോഷ്യൽമീഡിയ

ഹൈദരാബാദ് : ഹൈദരാബാദ് ഹൗസിംഗ് സൊസൈറ്റിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽമീഡിയ. ഹൗസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റിന് മുന്‍പില്‍ എഴുതി വെച്ചരിക്കുന്ന ബോർഡിനെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ഡെലിവറി ജീവനക്കാര്‍ പ്രധാന ലിഫ്റ്റ് ഉപയോഗിച്ചാല്‍ 300 രൂപ വീതം പിഴ ഈടാക്കും എന്നാണ് ബോർഡ്. എന്നാൽ, കോവിഡ് പോലുള്ള മഹാമാരിക്കാലത്ത് എല്ലാ ഹൗസിംഗ് സൊസൈറ്റികളും സമാന നിലപാട് സ്വീകരിക്കണമെന്ന് ചിലര്‍ പറയുമ്പോള്‍ തൊഴില്‍പരമായ വിവേചനമാണ് നടക്കുന്നതെന്ന് മറുപക്ഷം വ്യക്തമാക്കുന്നു.

വീട്ടുജോലിക്കാര്‍ തയ്യാറാക്കുന്ന ഭക്ഷണത്തിന് ഇല്ലാത്ത വിവേചനമാണ് ജോലിക്കാര്‍ക്ക് നേരിടേണ്ടി വരുന്നതെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം. വീടിന് വെളിയിലുള്ള ജോലികള്‍ വീട്ടുകാര്‍ക്ക് വേണ്ടി ചെയ്യുന്ന വീട്ടുജോലിക്കാരെ എന്തിനാണ് മാറ്റി നിര്‍ത്തുന്നതെന്നും ചിലർ ചോദിക്കുന്നുണ്ട്.

Read Also  :  കസാഖ്സ്ഥാൻ ശാന്തം : പിന്മാറാനൊരുങ്ങി റഷ്യൻ നിയന്ത്രിത സഖ്യസേന

എന്നാൽ, മെയിന്‍ ലിഫ്റ്റ് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുന്നവര്‍ ജീവനക്കാര്‍ക്ക് സര്‍വ്വീസ് ലിഫ്റ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുണ്ടെന്നും അതുവഴി അവരെ സഹായിക്കുകയാണ് ചെയ്യുന്നതെന്നുമാണ് നോട്ടീസിനെ പിന്തുണയ്ക്കുന്നവരില്‍ ഏറിയ പങ്കും അവകാശപ്പെടുന്നത്. ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള വിവേചനം ഇന്ത്യയില്‍ ചര്‍ച്ചയാവുന്നത്. ഉദയ്പൂരിലുള്ള ഒരു മാളില്‍ സൊമാറ്റോ, സ്വിഗ്ഗി ജീവനക്കാര്‍ക്ക് ലിഫ്റ്റ് ഉപയോഗിക്കുന്നതിന് വിലക്ക് വന്നത് വലിയ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button