ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം തേര്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യൻ താരം ഗൗതം ഗംഭീര്‍. കോഹ്ലിയുടെ പ്രതികരണം അതിരുവിട്ടെന്നും വളര്‍ന്നു വരുന്ന ഒരു കളിക്കാരനും ഇത്തരം പെരുമാറ്റം കാണാന്‍ ആഗ്രഹിക്കില്ലെന്നും ഗംഭീര്‍ പറഞ്ഞു.
‘ഹൃദയം കൊടുത്താണ് കോഹ്ലി കളിക്കുന്നത് എന്നതുള്‍പ്പെടെയുള്ള വാദങ്ങളൊന്നും ഇവിടെ പ്രസക്തമല്ല. ഇവിടെ കോഹ്ലിയുടെ പ്രതികരണം അതിരുവിട്ടു. ഈ വിധമുള്ള കോഹ്‌ലിയെ മാതൃക പുരുഷനാക്കാന്‍ സാധിക്കില്ല. വളര്‍ന്നു വരുന്ന ഒരു കളിക്കാരനും ഇത്തരം പെരുമാറ്റം കാണാന്‍ ആഗ്രഹിക്കില്ല.’
Read Also:- മുഖത്തെ കരുവാളിപ്പകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ
‘ടെസ്റ്റിന്റെ ഫലം എന്തുമാകട്ടെ. ഒരു ടെസ്റ്റ് ക്യാപ്റ്റനില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് അതല്ല. ഈ വിഷയത്തില്‍ രാഹുല്‍ ദ്രാവിഡ് കോഹ്ലിയോട് സംസാരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ദ്രാവിഡിനെ പോലൊരു കോച്ച് ടീമിലുള്ളപ്പോൾ ക്യാപ്റ്റന്‍ ഒരിക്കലും ഈ വിധം പെരുമാറില്ല’ ഗംഭീര്‍ പറഞ്ഞു.
Post Your Comments