ഇടുക്കി : സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ സഹോദരന്‍ ബിജെപില്‍ ചേര്‍ന്നു. പാര്‍ട്ടി നടപടി നേരിടുന്ന മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ സഹോദരനും മൂന്നാര്‍ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ എസ് കതിരേശനാണ് ബിജെപിയില്‍ ചേര്‍ന്നത്. രാവിലെ മൂന്നാര്‍ ഓഫീസിലെത്തിയ അദ്ദേഹത്തെ ജില്ലാ ജന സെക്രട്ടറി വിഎസ് രതീഷ് ഷാള്‍ അണിയിച്ച് ആദരിച്ച് സ്വീകരിച്ചു.
തുടര്‍ ഭരണം ലഭിച്ചപ്പോള്‍ അണികളെ മറക്കുന്ന രീതിയാണ് സിപിഎം നേതൃത്വത്തിന് ഉള്ളതെന്നും ഇനിയും കൂടുതല്‍ ആളുകള്‍ സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് ചേരുമെന്നും കതിരേശന്‍ പറഞ്ഞു. നരേന്ദ്രമോദി യുടെ നേതൃത്വത്തില്‍ നടക്കുന്ന വികസനം മൂന്നാര്‍ മേഖലയിലും കൂടുതല്‍ എത്തിക്കണം എന്നതാണ് ആഗ്രഹം. മൂന്നാര്‍ ടൂറിസം മേഖല വലിയ വെല്ലുവിളികള്‍ നേരിടുന്നു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ദേശീയപാത മാത്രമാണ് ആശ്വാസമായിട്ടുള്ളത്.വികസനം ശ്വാസം മുട്ടി നില്‍ക്കുന്ന മൂന്നാറില്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ എത്തിച്ചു നല്‍കാന്‍ പരിശ്രമിക്കും പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസ സൗകര്യം നല്‍കാനോ വീടിന്റെ സുരക്ഷപോലും നല്‍കാനോ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : ‘ഇന്ത്യയിലങ്ങനെ അതും..!’ : നഗരത്തിലെ അഴുക്കുചാലിലെ വെള്ളവും കോവിഡ് പോസിറ്റീവ്!
ചടങ്ങിൽ പാര്‍ട്ടിയുടെ ദേവികുളം മണ്ഡലം പ്രസിഡന്റ് വിആര്‍ അളകരാജ് അധ്യഷനായി. മണ്ഡലം സെക്രട്ടറി പിപി മുരുകന്‍, ജന സെക്രട്ടറി എസ് കന്തകുമാര്‍, ജില്ലാ ജോ-സെക്രട്ടറി ഡേവിഡ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മതിയഴകന്‍, രമേഷ്, ലക്ഷ്മണ പെരുമാള്‍ എന്നിവരും പങ്കെടുത്തു.
Post Your Comments