Latest NewsInternational

‘ചൈന യു.കെ പാർലമെന്റിൽ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നു’ : സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്നതായി മുന്നറിയിപ്പു നൽകി എം.ഐ5

ലണ്ടൻ: ചൈന യു.കെ പാർലമെന്റിൽ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായി മുന്നറിയിപ്പു നൽകിയി ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസിയായ എം.ഐ5. ബ്രിട്ടനിലെ പാർലമെന്റ് അംഗങ്ങളിൽ സ്വാധീനമുണ്ടാക്കിയാണ് ചൈന ഇത്തരത്തിൽ ഒരു ശ്രമം നടത്തുന്നത്.

ഇതിനായി ഒരു സ്ത്രീയെ ചൈന നിയോഗിച്ചിട്ടുണ്ടെന്നും എംഐ5 വെളിപ്പെടുത്തുന്നു. ക്രിസ്റ്റീൻ ലീ എന്ന ഈ പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങളും ഇവരുടെ ഫോട്ടോയും എല്ലാ പാർലമെന്റ് അംഗങ്ങൾക്കും അന്വേഷണ ഉദ്യോഗസ്ഥർ അയച്ചു കൊടുത്തു. നേതാക്കളെ വശത്താക്കി രാഷ്ട്രീയ പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ ഇവർ ശ്രമിക്കുന്നതായും എം.ഐ5 വ്യക്തമാക്കി.

അതേസമയം, ഈ ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട് ഇംഗ്ലണ്ടിലെ ചൈനീസ് എംബസി രംഗത്തെത്തിയിട്ടുണ്ട്. യു.കെയിലെ ജനങ്ങൾക്കു മുന്നിൽ, അവിടെ കഴിയുന്ന ചൈനീസ് സമൂഹത്തെ അപമാനിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണിതെന്നും, ഇത് അനുവദിക്കാനാവില്ലെന്നും അവർ പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button