കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ കെ.പി അനില്‍ കുമാര്‍ നടത്തിയ പ്രസംഗം സംബന്ധിച്ച് പൊലീസില്‍ പരാതി നൽകി . കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കമ്മീഷ്ണര്‍ക്കാണ് പരാതി നല്‍കിയത്.
എസ്. രാമചന്ദ്രന് പിള്ളയുടെ ചൈന സ്തുതി, എസ്ആര്‍പിയുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്
പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തെരുവോരങ്ങളിലിട്ട് സുധാകരനെ കൈകാര്യം ചെയ്യാന്‍ കേരളത്തില്‍ ആണുങ്ങളുണ്ടെന്നായിരുന്നു അനില്‍കുമാറിന്റെ പ്രസംഗം. ധീരജ് വധത്തിന് പിന്നാലെ സുധാകരന് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു അനില്‍കുമാര്‍ പ്രസംഗം നടത്തിയത്.
ക്വട്ടേഷന്‍ ജോലിയാണോ പിണറായി വിജയനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അനില്‍ കുമാറിനെ ഏല്‍പ്പിച്ചിട്ടുള്ളതെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ചോദിച്ചു. കൊടിസുനിയും കിര്‍മാണി മനോജും ജയിലില്‍ പോയതിന് പകരക്കാനായി നിയമിച്ചിട്ടുള്ളത് അനില്‍ കുമാറിനെയാണോയെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments