ന്യൂഡൽഹി: കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.2022-2023 വർഷത്തെ ബജറ്റ് അവതരണമാണിത്. ജനുവരി 31ന് സാമ്പത്തിക സർവേ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ലോക്സഭയും രാജ്യസഭയും സംയുക്തമായി സിറ്റി നടത്തുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളെയും അഭിസംബോധന ചെയ്യും.
ബഡ്ജറ്റ് അവതരണത്തിന്റെ ആദ്യഭാഗം ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയുള്ള ദിവസങ്ങളിൽ നടത്തണമെന്ന് ക്യാബിനറ്റ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. മാർച്ച് 14 മുതൽ ഏപ്രിൽ 8 വരെയാണ് ബഡ്ജറ്റിന്റെ രണ്ടാം ഘട്ടം നടക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Post Your Comments