Latest NewsNewsSaudi ArabiaInternationalGulf

അലക്കുകടകളിൽ വസ്ത്രങ്ങൾ നിലത്തിടുന്നവർക്കെതിരെ പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി സൗദി

ജിദ്ദ: അലക്കുകടകളിൽ വസ്ത്രങ്ങൾ നിലത്തിടുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ലോൺഡ്രികളിൽ വസ്ത്രങ്ങൾ നിലത്തിട്ടാൽ 1000 റിയാൽ പിഴ ചുമത്തും. പുതിയ നിയമം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പിഴ ചുമത്തുന്നതിന് മുന്നോടിയായി ഒരു തവണ മുന്നറിയിപ്പു നൽകും. എന്നാൽ ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും.

Read Also: കൊവിഡ്: സിപിഎം തിരുവനന്തപുരം,​ കോട്ടയം ജില്ലാ സമ്മേളനങ്ങളിലെ പൊതുസമ്മേളനം ഒഴിവാക്കി

അതേസമയം ബാർബർ ഷോപ്പുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വീണ്ടും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം സൗദി അറിയിച്ചിരുന്നു. ഇത്തരക്കാർക്കെതിരെ 2000 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.

നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ഇരട്ടി തുക പിഴ ചുമത്തും. ഇതിന് പുറമെ സ്ഥാപനം ഒരാഴ്ചത്തേക്ക് അടപ്പിക്കുകയും ചെയ്യും. മുനിസിപ്പൽ, ഗ്രാമ, പാർപ്പിട കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച്ച മുതൽ നിയമം പ്രാബല്യത്തിൽ വരും.

Read Also: ഒരേ റണ്‍വേയില്‍ നിന്നും പറക്കാന്‍ തയ്യാറെടുത്ത് രണ്ട് വിമാനങ്ങള്‍, വന്‍ ദുരന്തം ഒഴിവായി

shortlink

Related Articles

Post Your Comments

Related Articles


Back to top button