
റാഞ്ചി: ദുര്‍മന്ത്രവാദം നടത്തിയെന്ന സംശയത്തില്‍ 60കാരിയെ നാട്ടുകാര്‍ തീകൊളുത്തി. സാരമായി പരിക്കേറ്റ സ്ത്രീ സാദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ജാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയില്‍ ജാര്യ ദേവി എന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. ഒരു ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ഗ്രാമവാസികള്‍ ഇവരെ ആക്രമിച്ചത്. ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംസ്‌കാര ചടങ്ങിനെത്തിയവര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
Post Your Comments