Latest NewsInternational

യു.എസ് റഷ്യയുമായി യുദ്ധത്തിനൊരുങ്ങണം’ : ഏതു നിമിഷവും അത് സംഭവിക്കാം

വാഷിംഗ്ടൺ: അമേരിക്ക റഷ്യയുമായി യുദ്ധത്തിന് ഒരുങ്ങണമെന്ന് മുൻ അസി. സ്റ്റേറ്റ് സെക്രട്ടറി. 2012-15 ഈ കാലഘട്ടത്തിൽ, പ്രതിരോധ വകുപ്പിലെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തിരുന്ന് ഈവ്‌ലിൻ ഫാർക്കസാണ് ഈ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്.

നിലവിലെ പശ്ചാത്തലം വിലയിരുത്തുമ്പോൾ, ഏത് നിമിഷവും റഷ്യ ഉക്രൈൻ ആക്രമിക്കും. റഷ്യയുമായി നടക്കാൻ പോകുന്ന സന്ധി സംഭാഷണങ്ങളെല്ലാം തന്നെ പരാജയപ്പെടാൻ ആണ് സാധ്യത. അതുകൊണ്ടു തന്നെ, ഒരു യുദ്ധം ആസനമാണെന്ന് ഈവ്‌ലിൻ വിലയിരുത്തുന്നു. 2014-ൽ ക്രിമിയ പിടിച്ചെടുത്തത് പോലെ, ഉക്രൈൻ പിടിച്ചെടുക്കുകയാണ് റഷ്യയുടെ ഉദ്ദേശം.

ഉക്രൈൻ അതിർത്തിയിലെ സൈനിക വിന്യാസം പൂർണമായി പിൻവലിക്കാൻ ഇതുവരെ റഷ്യ തയ്യാറായിട്ടില്ല. ഉക്രൈൻ ആക്രമിച്ചാൽ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് യു.എസ്, സഖ്യ രാഷ്ട്രങ്ങൾ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button