അബുദാബി: യുഎഇയിലെ സ്‌കൂളുകളിലും സർവകലാശാലകളിലും പഠനം ഓൺലൈനിലേക്ക് മാറ്റി. ജനുവരി 21 വരെ ഓൺലൈൻ പഠനം നീട്ടിയതായി അധികൃതർ അറിയിച്ചു. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് എമിറേറ്റുകൾക്ക് യുക്തമായ തീരുമാനമെടുക്കാമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.
ഓൺലൈൻ ക്ലാസ് ഈ മാസാവസാനം വരെ നീട്ടണമെന്ന് ആവശ്യമാണ് അബുദാബിയിലെ രക്ഷിതാക്കൾ മുന്നോട്ട് വെയ്ക്കുന്നത്. പ്രിൻസിപ്പൽമാരുടെ യോഗത്തിലും ഓൺലൈൻ ക്ലാസ് തുടരുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ഉയർന്നു വന്നത്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പഠനം ഓൺലൈനിലേക്ക് മാറ്റിയത്.
Read Also: മൊബൈല്‍ ഫോണ്‍ കണ്ടെത്തി നൽകിയില്ല: ഒന്‍പത് വയസുകാരനായ മകനെ അച്ഛന്‍ കൊലപ്പെടുത്തി
Post Your Comments