കേപ്ടൗൺ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് കൂടുതല്‍ ആവേശത്തിലേക്ക്. ഇന്ത്യന്‍ ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യന്‍ ബൗളര്‍മാര്‍ ഉജ്വലമായി പന്തെറിഞ്ഞപ്പോള്‍ മറുപടി ബാറ്റിംഗിനിറ്ങ്ങിയ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് 210 റണ്‍സിന് അവസാനിച്ചു.
അര്‍ദ്ധശതകം നേടിയ കീഗന്‍ പീറ്റേഴ്‌സണ്‍ ഒഴിച്ചാല്‍ ദക്ഷിണാഫ്രിക്കയുടെ എല്ലാ ബാറ്റ്‌സ്മാന്‍മാരും ഇന്ത്യന്‍ ബൗളര്‍മാരുടെ ചൂടറിഞ്ഞു. ഓപ്പണര്‍മാരായ കീഗന്‍ എല്‍ഗാറിനെയും എയ്ഡന്‍ മര്‍ക്രമിനെയും ജസ്പ്രീത് ബുംറ തുടക്കത്തിലേ തിരിച്ചയച്ചു. മൂന്ന് റണ്‍സ് എടുത്ത എല്‍ഗാറിനെ ബൂംറ പൂജാരയുടെ കയ്യിലെത്തിച്ചപ്പോള്‍ എട്ടു റണ്‍സ് എടുത്ത മാര്‍ക്രമിനെ ക്ലീന്‍ബൗള്‍ട്ടാക്കി. ക്ഷമയോടെ പിടിച്ചു നിന്ന കീഗന്‍ പീറ്റേഴ്‌സണെയും ബുംറ തന്നെ പുറത്താക്കി.
Read Also:- നോയ്സ് നോയ്സ്ഫിറ്റ് ഇവോൾവ് 2 വിപണിയിൽ..
മഹാരാജും (25) ഡസനും (21) ബാവുമ (28)യുമായി ചെറുതായ കൂട്ടുകെട്ട് ഉണ്ടാക്കിയ പീറ്റേഴ്‌സണ്‍ 72 റണ്‍സ് എടുത്താണ് മടങ്ങിയത്. അതേസമയം, രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരെ തുടക്കത്തിലേ നഷ്ടമായ ഇന്ത്യയ്ക്കായി നായകന്‍ വിരാട് കോ്ഹ്ലിയും ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് എടുത്ത ഇന്ത്യയ്ക്ക് 70 റണ്‍സ് ലീഡായി.
Post Your Comments