Latest NewsKeralaIndiaNews

പ്രണയത്തിന്റെ പേരിൽ എത്ര പെൺകുട്ടികളെയാണ് കത്തിച്ചാമ്പലാക്കിയത്? ക്യാംപസുകളിൽ രാഷ്ട്രീയം ഇല്ലാതായതിനാലാണ് ഇത്: സീന

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറ്റവും അവസാനത്തെ ഇരയാണ് ഇടുക്കി ഗവ.എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രൻ. ഓരോ തവണ കൊലപാതകങ്ങൾ അരങ്ങേറുമ്പോഴും ‘ഇത് അവസാനത്തേത് ആകട്ടെ, ഇനിയൊരാൾ കൂടി കൊല ചെയ്യപ്പെടാതിരിക്കട്ടെ’ എന്ന് ഓരോ രാഷ്ട്രീയ പാർട്ടിയുടെയും നേതാക്കളും അണികളും ഘോരം പ്രസംഗിക്കാറുണ്ട്. എന്നാൽ, അതൊന്നും അവസാനത്തേത് ആയിരുന്നില്ല. ഇപ്പോഴിതാ, ക്യാംപസുകളിലെ കൊലപാതകങ്ങളെ കുറിച്ച് തന്റെ നിരീക്ഷണം പങ്കു വെയ്ക്കുകയാണ് ക്യാംപസ് രാഷ്ട്രീയത്തിന് ഇരയായി വീൽചെയറിൽ ജീവിക്കേണ്ടിവന്ന ഇടതുപക്ഷ പ്രവർത്തകനും മുൻ എംഎൽഎയുമായ സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ. ക്യാംപസുകളിൽ സർഗാത്മകതയും ആരോഗ്യകരമായ സംവാദങ്ങളുമാണ് ആവശ്യമെന്ന് സീന മനോരമ ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിലുള്ള കൊലപാതകങ്ങളെ ഒരു വിധത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടാത്തത് കൊണ്ടാണ് ഇത്തരം കൊലപാതകങ്ങൾ വീണ്ടും ഉണ്ടാകുന്നതെന്നും സീന ഭാസ്കർ പറയുന്നു. മരിച്ചയാൾ ക്രിമിനലും കൊന്നയാൾ പുണ്യവാളനുമാകുന്ന വൃത്തികെട്ട ഒരു ഒരു സംസ്കാരവും രൂപപ്പെട്ടു വരുന്നുണ്ടെന്നും അത് അവസാനിക്കേണ്ടത് അത്യാവശ്യമാണെന്നും സീന വ്യക്തമാക്കി.

Also Read:2022 ല്‍ സൈന്യം വധിച്ചത് 14 ഭീകരരെ : കണക്കുകള്‍ പുറത്തുവിട്ട് കശ്മീര്‍ പോലീസ്

‘ഇത്തരം കൊലപാതകങ്ങളിൽ പലപ്പോഴും യഥാർഥ പ്രതികളല്ല ശിക്ഷിക്കപ്പെടുന്നത്. പ്രതികളായി ആരെയെങ്കിലും കൊടുക്കുന്ന രീതിയാണ് പണ്ടേയുള്ളത്. ശിക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോൾ അവരെ എന്തെങ്കിലും തൊഴിൽ നൽകി പുനരധിവസിപ്പിക്കും. യാഥാർഥ കൊലപാതകികൾ എംഎൽഎയോ എംപിയോ മന്ത്രിയോ ഒക്കെ ആയി സമൂഹത്തിൽ വിലസും. ഈ രീതി അവസാനിപ്പിക്കണം. ഒരു കൊലപാതക കേസിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തി അവറ്‍റെ ശിക്ഷിക്കേണ്ടത് പോലീസിന്റെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്വമാണ്’, സീന പറയുന്നു.

‘പൊതുസമൂഹം ഓരോ ദിവസവും സ്വാർഥരാവുകയാണ്. കുട്ടികളെ പ്രതികരണശേഷി ഇല്ലാത്തവരാക്കി മാറ്റുകയാണ്. അതിന്റെ തുടർച്ചയായിട്ടാണ് സമൂഹത്തിൽ പ്രണയവും രാഷ്ട്രീയവും നഷ്ടമാകുന്നത്. പ്രണയത്തിന്റെ പേരിൽ എത്ര പെൺകുട്ടികളെയാണ് കത്തിച്ചാമ്പലാക്കിയത്? ക്യാംപസുകളിൽ രാഷ്ട്രീയം ഇല്ലാതായതിനാലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. ക്യാംപസുകളിൽ അക്രമമല്ല, ശരിയായ രാഷ്ട്രീയ പ്രവർത്തനമാണ് വേണ്ടത്. കുട്ടികളെ സ്വതന്ത്രരാക്കി വിറ്റാൽ സർഗാത്മകതയുടെ വഴിയിൽ നടക്കാൻ അവർക്കറിയാം’, സീന ഭാസ്കർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button