പോളിറ്റ് ബ്യൂറോ മെമ്പറുടെ സാന്നിധ്യത്തിൽ ഇന്നലെ തിരുവനന്തപുരത്ത് നടന്ന ‘മെഗാ തിരുവാതിരക്കളി’യെ വിമർശിച്ച് സാമൂഹ്യ പ്രവർത്തക മനില സി മോഹൻ. കോവിഡ് പ്രോട്ടോക്കോളും സഖാവ് ധീരജിൻ്റെ രക്തസാക്ഷിത്വവും ചർച്ചയാകുന്ന സാഹചര്യത്തിൽ മെഗാ തിരുവാതിരക്കളി നടത്തിയ സി പി എമ്മിനെതിരെയാണ് വിമർശനം. അല്ലെങ്കിലും സി.പി.എം. ഏറ്റെടുത്ത് നടത്തി വ്യാപിപ്പിക്കേണ്ട കലാരൂപം തന്നെയാണ് തിരുവാതിരയെന്നും ഇവർ വിമർശിക്കുന്നു.
‘സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനു ബന്ധിച്ച് 550 സ്ത്രീകൾ പങ്കെടുത്ത മെഗാ തിരുവാതിര ഇന്നലെ നടന്നു. ആഹാ! കോവിഡ് പ്രോട്ടോക്കോൾ, സഖാവ് ധീരജിൻ്റെ രക്തസാക്ഷിത്വം. ടൈമിംഗ് എന്ന് പറഞ്ഞാൽ ഇതാണ്. എത്ര മനോഹരമായ ആചാരങ്ങൾ. അല്ലെങ്കിലും സി.പി.എം. ഏറ്റെടുത്ത് നടത്തി വ്യാപിപ്പിക്കേണ്ട കലാരൂപം തന്നെയാണ് തിരുവാതിര. അക്കളിയുടെ വിമോചന മൂല്യം, രാഷ്ടീയ പ്രാധാന്യം, ചരിത്ര പ്രാധാന്യം ഒക്കെ അത് ആവശ്യപ്പെടുന്നുണ്ട്. രക്തസാക്ഷികൾ സിന്ദാബാദ്’, മനില സി മോഹൻ വ്യക്തമാക്കുന്നു.
Also Read:പ്രഷര്‍ കുക്കറില്‍ മയക്കുമരുന്ന് നിര്‍മ്മാണം: നൈജീരിയന്‍ സ്വദേശി അറസ്റ്റിൽ
അതേസമയം, സി.പി.എമ്മിന്റെ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ‘ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബർ മഹിളകളുടെ ഏങ്ങിക്കരച്ചിലുകൾ, വൈകാരിക മെലോഡ്രാമകൾ, തെറിവിളികൾ, പ്രതിരോധമല്ല പ്രതികരണമാണ് വേണ്ടത് എന്നൊക്കെപ്പറഞ്ഞുള്ള കലാപാഹ്വാനങ്ങൾ. മറുഭാഗത്ത് സിപിഎമ്മിലെ ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി. കൂടെ കയ്യടിച്ചാസ്വദിക്കാൻ പോളിറ്റ് ബ്യൂറോ അംഗം വരെയുള്ള ഉയർന്ന നേതാക്കളും’, വി.ടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.
‘ധീരജ് മരിച്ചശേഷം കണ്ണൂരില്‍ രക്തസാക്ഷി മണ്ഡപം പണിയാന്‍ ഭൂമി വാങ്ങാനാണ് സിപിഎമ്മുകാര്‍ ആദ്യം പോയത്. രക്തസാക്ഷിത്വം ആഹ്ലാദമാക്കാനാണ് കമ്യൂണിസ്റ്റുകാര്‍ക്ക് താല്‍പര്യം.സംസ്ഥാനത്ത് അക്രമം അരങ്ങേറുമ്പോള്‍ പോലീസിന് അനക്കമില്ല. പോലീസുകാര്‍ സിപിഎമ്മിന്റെ കിങ്കരന്മാര്‍ ആയിരിക്കുന്നു. വിലാപ യാത്ര നടക്കുമ്പോള്‍ സിപിഎം മുതിര്‍ന്ന നേതാവ് എം എ ബേബി ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്തു മെഗാ തിരുവാതിര നടത്തി ആഘോഷിച്ചു’, കെ സുധാകരൻ വിമർശിച്ചു.
Post Your Comments