ശ്രീനഗര്‍: പുതിയ വര്‍ഷത്തില്‍ ജമ്മുകശ്മീരില്‍ ഇതിനോടകം സൈന്യം വകവരുത്തിയത് 14 ഭീകരരെയാണെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു. 2022 ജനുവരി 13 വരെ എട്ട് ഏറ്റുമുട്ടലുകള്‍ നടന്നതായി കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് അറിയിച്ചു. എട്ട് ഏറ്റുമുട്ടലുകളിലായി വധിച്ച 14 ഭീകരരില്‍ ഏഴ് പേര്‍ പാകിസ്താനികളാണെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ കൊല്ലപ്പെട്ട ഭീകരരില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ടോപ്പ് കമാന്‍ഡന്റ് ആയ സലീം പരേയും ഉള്‍പ്പെടുന്നു.
Read Also : ബഹിരാകാശ രംഗത്ത് ആധിപത്യമുറപ്പിച്ച് ഇന്ത്യ, ലോകം ഉറ്റുനോക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന് തയ്യാറെടുത്ത് രാജ്യം
ശ്രീനഗറിലെ കുല്‍ഗാം, കുപ്വാര, പുല്‍വാമ, ബഡ്ഗാം ജില്ലകളില്‍ ഈ വര്‍ഷം ഏറ്റുമുട്ടലുകളില്‍ നടന്നു കഴിഞ്ഞു. 2022 ആരംഭിച്ച് പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ഏഴ് ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏറ്റവും ഒടുവില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത് കുല്‍ഗാമിലാണ്. ബുധനാഴ്ച രാത്രിയോടെ നടന്ന ഏറ്റുമുട്ടലില്‍ പാകിസ്താന്‍ സ്വദേശിയായ ജെയ്ഷെ ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. ഒരു പോലീസുകാരന്‍ വീരമൃത്യു വരിക്കുകയും ചെയ്തു. പ്രദേശവാസികള്‍ക്കും മറ്റ് സൈനികര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും കശ്മീര്‍ പോലീസ് അറിയിച്ചിരുന്നു.
Post Your Comments