അല്‍ഖോബാര്‍: മൂന്ന് ലക്ഷം കോടി കടമുള്ള കേരള സർക്കാർ എന്തിനാണ് വീണ്ടും ഒരു ലക്ഷം കോടി ചിലവ് വരുന്ന കെ റെയിൽ നടപ്പിലാക്കുന്നതെന്ന ചോദ്യവുമായി പ്രവാസി സാംസ്കാരിക വേദിയായ ഖോബാര്‍ ചോദ്യം ചെയ്തു. അശാസ്ത്രീയവും അനാവശ്യവുമായ കോര്‍പറേറ്റ് പദ്ധതിയാണ് കെ-റെയില്‍ പദ്ധതി എന്നും പാരിസ്ഥിതകമായും സാമ്പത്തികമായും ന്യായീകരിക്കാന്‍ സാധ്യമാവാത്ത ഈ പ്രോജക്ടില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും പ്രവാസി സാംസ്കാരിക വേദി അല്‍ഖോബാര്‍ ഘടകം സെക്രട്ടേറിയറ്റ് ആശ്യപ്പെട്ടു.
Also Read:സാങ്കേതിക തകരാര്‍ പരിഹരിച്ചു, ഇനി റേഷൻ വാങ്ങൽ തുടങ്ങാം: മന്ത്രി ജി ആർ അനിൽ
‘ഇപ്പോള്‍തന്നെ മൂന്നുലക്ഷം കോടിയിലധികം കടബാധ്യതയുള്ള സംസ്ഥാനം ഒരു ലക്ഷം കോടിയിലധികം ചെലവുവരുമെന്ന് കണക്കാക്കപ്പെടുന്ന സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാനത്തെ വന്‍ കടബാധ്യതയിലേക്ക് എടുത്തെറിയും. വല്ലാര്‍പാടം പദ്ധതിയില്‍ വാഗ്ദാനം നല്കപ്പെട്ട നഷ്ടപരിഹാരം ഇപ്പോഴും കൊടുത്തുവീട്ടാന്‍ കഴിയാത്ത സര്‍ക്കാര്‍ ഈ പദ്ധതിയില്‍ വെച്ചുനീട്ടുന്ന നഷ്ടപരിഹാര പാക്കേജ് ജനം എങ്ങനെ വിശ്വസിക്കും’, അല്‍ഖോബാര്‍ ചോദിച്ചു.
‘ജനങ്ങളുടെ ന്യായമായ പ്രതിഷേധത്തെ അടിച്ചമര്‍ത്തി പദ്ധതി നടപ്പാക്കാമെന്നത് സര്‍ക്കാറിന്റെ വ്യാമോഹം മാത്രമാണെന്നും യോഗം മുന്നറിയിപ്പ് നല്കി. വിവിധ കോവിഡ് പരിശോധനകളും ബൂസ്റ്റര്‍ ഡോസുമടക്കം വാക്സിനുകളും എടുത്ത് എത്തുന്ന പ്രവാസികള്‍ക്ക് മാത്രമായ ഏഴു ദിവസ നിര്‍ബന്ധിത ക്വാറന്റീന് എന്നത് ബുദ്ധിശൂന്യ നടപടിയാണെന്നും പ്രവാസികളെ ദ്രോഹിക്കുന്ന ഇത്തരം നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം’, സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
Post Your Comments