തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളികളെ കൈമാറുന്ന മറ്റ് സംഘങ്ങൾക്കായി വലവിരിച്ച് പോലീസ്. ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും ഇരുപതോളം സമൂഹമാധ്യമ ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.
നിരീക്ഷണത്തിലുള്ള ഗ്രൂപ്പുകളിൽ അയ്യായിരത്തിലധികം അംഗങ്ങളുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഗ്രൂപ്പുകളുടെ അഡ്മിൻമാരെ പറ്റി പരിശോധിക്കുന്നുണ്ടെന്നും പലരുടേതും വ്യാജ അക്കൗണ്ടുകളാണെന്നും പോലീസ് വ്യക്തമാക്കി. വിദേശത്തുള്ളവർ പോലും ഈ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്നും കണ്ടെത്തി.
ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരം സ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കി. പല സ്ത്രീകളെയും ഇത്തരം സംഘത്തിലെത്തിക്കുന്നത് ഭീഷണിപ്പെടുത്തിയാണെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
Post Your Comments