ThiruvananthapuramLatest NewsKeralaNattuvarthaNews

മൂന്നു വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛൻ അറസ്റ്റിൽ

തിരൂർ: മൂന്നു വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛൻ അറസ്റ്റിലായി. ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇതര സംസ്​ഥാന തൊഴിലാളി കുടുംബത്തിലെ മൂന്ന്​ വയസുകാരനാണ് മരിച്ചത്. സംഭവത്തിന്​ ശേഷം തിരൂരിൽ നിന്ന്​ കടന്നുകളഞ്ഞ ഇയാളെ ഒറ്റപ്പാലത്തു നിന്നാണ്​ പിടികൂടിയത്​.

Also Read : ഇ-മെയിലില്‍ ഒമൈക്രോണ്‍ വാര്‍ത്തകളിലൂടെ മാല്‍വെയര്‍ കടത്തിവിട്ട് സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു: റിപ്പോർട്ട്

പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മൂന്ന്​ വയസുള്ള മകന്‍ ഷെയ്ഖ് സിറാജിനെ ഗുരുതരാവസ്​ഥയിലാണ്​ ആശുപത്രിയിലെത്തിച്ചത്​. മർദനത്തിൽ പരിക്കേറ്റ കുട്ടിയെ രണ്ടാനച്​ഛൻ അർമാൻ ആശുപത്രിയിലെത്തിച്ച്​ കടന്നുകളയുകയായിരുന്നു. ഫോൺ ലൊക്കേഷൻ പരിശോധിച്ച്​ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടികൂടിയത്. കുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റയതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button