അൽമാട്ടി: കസാഖ്സ്ഥാൻ ഇപ്പോൾ സുരക്ഷിതമെന്ന് പ്രസിഡന്റ് കാസിം ജോമാർട്ട് ടോക്കായേവ്. രാജ്യത്തിന്റെ പ്രധാന നഗരങ്ങളും തന്ത്രപ്രധാന മേഖലകളും എല്ലാം നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കസാഖ് പാർലമെന്റ് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.’ഇന്ധനവില ഉയർന്നതിൽ ജനങ്ങൾക്കുള്ള അതൃപ്തിയുടെ മറവിൽ, വിദേശ ഭീകരർ അക്രമം അഴിച്ചു വിടുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധം അവർ നന്നായി മുതലെടുത്തു. എന്നാൽ, ഇപ്പോൾ രാജ്യം നമ്മൾ തിരിച്ചു പിടിച്ചിരിക്കുന്നു. ജനങ്ങളെല്ലാം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണ്.’ ടോക്കായേവ് പറഞ്ഞു.
ദിവസങ്ങൾക്കു മുൻപ്, ഇന്ധനവില വർദ്ധനവിന്റെ മറവിൽ കസാഖ്സ്ഥാനിൽ നടന്ന പ്രതിഷേധം കലാപമായി രൂപപ്പെടുകയും 160 പേർ മരിക്കുകയും ചെയ്തിരുന്നു. സർക്കാർ രാജി വച്ചതിനെ തുടർന്ന് റഷ്യ അടക്കമുള്ള സഖ്യകക്ഷികളാണ് സൈന്യത്തെ അയച്ചു കൊടുത്തത്. സമാധാന സൈന്യം കലാപകാരികളെ അടിച്ചമർത്തുകയും രാജ്യത്തെ ക്രമസമാധാനം തിരിച്ചു പിടിക്കുകയും ചെയ്തു.
Post Your Comments