കൊച്ചി: കെ റെയിലിന്റെ നിർമാണ സാമഗ്രികളുടെ കണക്കുകളിലും ദുരൂഹത. റെയിൽപാത നിർമ്മിക്കാനാവശ്യമായ കല്ലും മണ്ണും മണലുമടക്കമുള്ള പ്രകൃതിദത്ത നിർമ്മാണ വസ്തുക്കളുടെ കണക്കിലാണ് അവ്യക്തത നിഴലിക്കുന്നത്.
ഇത്തരം നിർമാണ വസ്തുക്കൾ എത്ര വേണമെന്നു വെളിപ്പെടുത്താനാകില്ലെന്നും, നിലവിൽ രഹസ്യ രേഖയായ ഡിപിആറിന്റെ ഭാഗമാണ് ഈ കണക്കെന്നുമാണ് സർക്കാർ വിശദീകരിക്കുന്നത്. അതോടൊപ്പം, പദ്ധതിയ്ക്കു വേണ്ടുന്ന പ്രകൃതിദത്ത നിർമ്മാണ സാമഗ്രികളുടെ അളവ് പരമാവധി കുറയ്ക്കുന്നതിനെപ്പറ്റി പഠനം നടത്തുമെന്നും, അതിന് കൺസൾട്ടിംഗ് ഏജൻസിയായ സിസ്ട്രയെ ചുമതലപ്പെടുത്തുമെന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കി.
കേരളത്തിൽ ക്വാറികൾക്ക് പരിമിതിയുണ്ട്. അതു കൊണ്ടു തന്നെ, അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുമെന്നും, ആവശ്യമെങ്കിൽ നിർമ്മാണസാമഗ്രികൾ ഇറക്കുമതി ചെയ്യുമെന്നും കെ റെയിൽ എം.ഡി വി.അജിത് കുമാർ വ്യക്തമാക്കി.
Post Your Comments