പാലക്കാട്: പെരുവെമ്പ് കൊലപാതക കേസിലെ പ്രതി ബഷീറിന്റെ മൊഴി പുറത്ത്. വെള്ളിയാഴ്ച രാത്രിയിൽ ചോറക്കോട് കനാൽ കരയിൽ ഇരുന്ന് മദ്യപിച്ച ശേഷം ജാൻ ബീവിയെ അടിച്ച് വീഴ്ത്തി കഴുത്ത് മണ്ണിൽ അമർത്തി തുരുതുരെ വെട്ടുകയായിരുന്നുവെന്നു പ്രതി പറഞ്ഞു. മതം മാറിയത് ജാൻ ബീവിയുമായി ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്താലാണെന്നും എന്നാൽ വിവാഹത്തിൽ നിന്നും ഒഴിഞ്ഞത് സംശയങ്ങൾക്ക് കാരണമായെന്നും ബഷീർ എന്ന അയ്യപ്പൻ പറഞ്ഞു.
read also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 42,924 വാക്‌സിൻ ഡോസുകൾ
‘ജാൻ ബീവിയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിലാണ് മതം മാറിയത്. വിവാഹം കഴിക്കാമെന്ന് പറയുമ്പോഴെല്ലാം അവർ ഒഴിഞ്ഞുമാറി. ഇത് പരപുരുഷ ബന്ധമെന്ന സംശയം കൂട്ടി. ഫോണിലെ വിവരങ്ങൾ പരിശോധിക്കുമ്പോഴാണ് യുവാവുമായുള്ള ബന്ധം തെളിഞ്ഞത്. ഈ സൗഹൃദം ഒഴിവാക്കണമെന്ന് നിരവധി തവണ വിലക്കിയിട്ടും അനുസരിച്ചില്ല. പിന്നീട് കൊലപ്പെടുത്തുക മാത്രമായി ലക്ഷ്യം. പത്തു വർഷം ഒരുമിച്ചുണ്ടായിട്ടും കബളിപ്പിക്കുകയാണെന്ന തിരിച്ചറിവാണ് കൊലയ്ക്ക് കാരണമായത്. കൊലപാതകത്തിൽ കുറ്റബോധമില്ല, ചതിച്ചതിലുള്ള അരിശം മാത്രം.’- ബഷീർ പറഞ്ഞു.
ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കൊലയുണ്ടായ സ്ഥലത്ത് എത്തിച്ചുള്ള വിശദമായ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജോലിക്കായി സഞ്ചിയിൽ കരുതിയിരുന്ന വെട്ടുകത്തിയാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നും ബഷീർ പൊലീസിന് മൊഴി നൽകി.
കൊലയ്ക്ക് ശേഷം ഗോവിന്ദാപുരം ചെക്പോസ്റ്റ് വഴി അതിർത്തി കടന്ന ഇയാൾ മധുരയിൽ ഒളിച്ചു താമസിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലായത്
Post Your Comments