കർണാടക: പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത വീരപ്പ മൊയ്‍ലിയടക്കം നാലു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ മേക്കേദാട്ടു അണക്കെട്ട് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കൾക്കാണ് കോവിഡ്.
Also Read:പൊള്ളലേറ്റ് യുവാവിന് ദാരുണാന്ത്യം, അയൽവാസി തീ കൊളുത്തി കൊന്നതാണെന്ന് ബന്ധുക്കൾ
10 ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ മാര്‍ച്ചാണ് കർണാടകയിൽ നടക്കുന്നത്. രാമനഗര ജില്ലയിലെ മേക്കേദാട്ടുവില്‍ നിന്ന് ബംഗളൂരുവിലേക്ക് 15 നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 179 കിലോമീറ്റര്‍ യാത്രയാണ് ആസൂത്രണം ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് പതിനായിരങ്ങൾ മാര്‍ച്ചില്‍ പങ്കെടുത്തുവെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.
അതേസമയം, കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതൽ അടച്ചിടലുകളിലേക്കും നിയന്ത്രണങ്ങളിലേക്കും നീങ്ങാനാണ് സർക്കാർ നീക്കം.
Post Your Comments