MollywoodLatest NewsKeralaCinemaNewsIndiaEntertainment

‘ദിലീപ് എന്ന വ്യക്തിയെ എനിക്ക്‌ അറിയില്ല, ഇഷ്ടമാണെന്ന് പറഞ്ഞത് ദിലീപ് എന്ന നടനെ’: പോസ്റ്റിൽ വിശദീകരണവുമായി ഒമർ ലുലു

നടൻ ദിലീപിന്റെ ഡെയ്റ്റ് കിട്ടിയാൽ സിനിമ ചെയ്യുമെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള സംവിധായകൻ ഒമർ ലുലുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതിനു പിന്നാലെ പോസ്റ്റിൽ വിശദീകരണവുമായി ഒമർ ലുലു രംഗത്ത്. ദിലീപ് എന്ന വ്യക്തിയെ അല്ല, മറിച്ച് നടനെയാണ് തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞതെന്നും ദിലീപ് എന്ന വ്യക്തിയെ തനിക്ക്‌ അറിയില്ല എന്നും ഒമർ ലുലു തന്റെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.

ഒരിക്കലും നടന്നു എന്ന് പറയുന്ന കാര്യത്തെ നിസ്സാരവൽക്കരിച്ചിട്ട് ഇല്ലെന്നും മനുഷ്യൻ അല്ലേ തെറ്റ് പറ്റാം. തെറ്റ് വലുതായാലും ചെറുതായാലും തെറ്റ് തെറ്റ് തന്നെ അത് കൊണ്ട് ‘സത്യം ജയിക്കട്ടെ’ എന്നുമാണ് താൻ പറഞ്ഞതെന്ന് ഒമർ ലുലു വ്യക്തമാക്കുന്നു. താൻ ഇട്ട പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ എഴുതി.

Also Read:മെഗാ തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ട്: മന്ത്രി വി.ശിവന്‍കുട്ടി

‘ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാൽ തീർച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാൾ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും ഇല്ലെങ്കിൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യൻമാർ അല്ലേ തെറ്റ് സംഭവിക്കാൻ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയു അതുകൊണ്ട് “സത്യം ജയിക്കട്ടെ’, ഇങ്ങനെയായിരുന്നു ഒമർ ലുലു ഇന്നലെ തന്റെ ഫേസ്‌ബുക്കിൽ എഴുതിയത്. ഇതിനെതിരെ വിമർശനം ഉയർന്നതോടെ, സംവിധായകൻ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button