ചെന്നൈ: തമിഴ്നാട്ടില്‍ കൊറോണ കേസുകള്‍ കുതിച്ചുയരുന്നു. ഇതോടെ തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന നീലഗിരി ജില്ലയിലുള്‍പ്പെടെ മാസ്ക് ധരിക്കാതെ പിടിക്കപ്പെടുന്നവര്‍ക്കുള്ള പിഴത്തുക ഉയര്‍ത്തി. മാസ്ക് ധരിച്ചില്ലെങ്കില്‍ അഞ്ഞൂറ് രൂപയായിരിക്കും ഇനിമുതല്‍ പിഴ നല്‍കേണ്ടി വരിക. നേരത്തെ ഇത് 200 രൂപയായിരുന്നു.
Read Also : കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 42,924 വാക്സിൻ ഡോസുകൾ
വെള്ളിയാഴ്ച മുതല്‍ ചൊവ്വ വരെ ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല. തൊട്ടുമുമ്പ് മൂന്ന് ദിവസം മാത്രമായിരുന്ന നിയന്ത്രണമാണ് ഇപ്പോള്‍ അഞ്ച് ദിവസമായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ രാത്രികാല കര്‍ഫ്യൂ തുടരും. ഇത് ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്. നീലഗിരിയിലേക്ക് പ്രവേശിക്കണമെങ്കില്‍ രണ്ട് ഡോസ് വാക്സിന് തമിഴ്നാട് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി.
ഹോര്‍ട്ടികള്‍ച്ചറല്‍ പാര്‍ക്കുകളും ബോട്ട് ഹൗസുകളും ഉള്‍പ്പെടെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും സമയ നിയന്ത്രണം പ്രഖ്യാപിച്ചുള്ള പ്രവേശനം തുടരും. ഒമ്പതുമുതല്‍ മൂന്നുമണിവരെ മാത്രമാണ് പ്രവര്‍ത്തനം. രണ്ടുഡോസ് വാക്സിനെടുത്ത വിനോദ സഞ്ചാരികളെ മാത്രമേ അനുവദിക്കൂ. തമിഴ്നാട് സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്കെല്ലാം നീലഗിരിയിലേക്ക് പ്രവേശിക്കണമെങ്കില്‍ രണ്ടു ഡോസ് വാക്സിനെടുത്തുവെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Post Your Comments