ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് പദ്ധതിയൊരുക്കിയെന്ന ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ ലംഘനം വഴി പ്രധാനമന്ത്രിയെ വധിക്കുക എന്നതായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേയും പഞ്ചാബ് മുഖ്യമന്ത്രിയുടെ പദ്ധതിയെന്നും ബിശ്വ ശര്‍മ്മ ആരോപിച്ചു. ഗൂഢാലോചനയില്‍ പങ്കാളിയായ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെ വധിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് ജനുവരി രണ്ടിന് പോലീസിന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചത് സംബന്ധിച്ച പരാമര്‍ശവും ബിശ്വ ശര്‍മ്മ നടത്തി. പ്രധാനമന്ത്രിയെ എതിരേല്‍ക്കാന്‍ മുഖ്യമന്ത്രി എത്താതിരന്നതിലുള്ള അമര്‍ഷവും ശര്‍മ്മ രേഖപ്പെടുത്തി.
Read Also : ‘എന്നിട്ടും നിങ്ങൾ പാടിക്കൊണ്ടേയിരിക്കുന്നു മനുഷ്യരാവണമെന്ന്…’: അഞ്‍ജു പാർവതിയുടെ കണ്ടെത്തലുകൾ
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജനുവരി അഞ്ചിന് പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് തടസ്സപെടുകയായിരുന്നു. ഹുസൈന്‍വാലയിലെ ദേശീയ രക്താസാക്ഷി സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചതിന് ശേഷം ഫിറോസ്പൂരിലെ റാലിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഭട്ടിന്‍ഡയിലെ വിമാനത്താവളത്തിലെത്തിയത്. ഭട്ടിന്‍ഡയിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമുളള യാത്ര ഒഴിവാക്കി റോഡ് മാര്‍ഗമാക്കുകയായിരുന്നു. റോഡ് മാര്‍ഗം യാത്ര തിരിച്ച പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഹുസൈന്‍വാലയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ കര്‍ഷക സംഘടനയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി തടഞ്ഞ് വെയ്ക്കുകയായിരുന്നു.
#WATCH | “…Evidences makes it clear that Congress high command and Punjab CM conspired to kill Prime Minister Narendra Modi…”: Assam Chief Minister Himanta Biswa Sarma said during a presser in Guwahati (12.01) pic.twitter.com/hI336Bz0At
— ANI (@ANI) January 12, 2022
Post Your Comments