തിരുവനന്തപുരം: കലാ സാംസ്കാരിക വേദി ഏർപ്പെടുത്തിയ കേണൽ ജി.വി രാജ പുരസ്‌കാരത്തിന് അർഹനായി മന്ത്രി മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര മേഖലക്കു നൽകുന്ന നിസ്തുല സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്‌കാരം. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ടൂറിസം മന്ത്രിയെന്ന നിലയിൽ കേരളീയ കലയും സാഹിത്യവും പൈതൃകവും ലോകമെമ്പാടുമെത്തിക്കാൻ നടത്തുന്ന പരിശ്രമങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം. ജനുവരി അവസാനം തിരുവനന്തപുരത്ത് അവാർഡ് സമ്മാനിക്കും.
അതേസമയം, സംസ്ഥാന സർക്കാരിൻ്റേത് പാരിസ്ഥിതിക മേഖലയിൽ മുന്നേറ്റമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം വന പുനസ്ഥാപനത്തിനുള്ള നയം മന്ത്രിസഭ അംഗീകരിച്ചു. സ്വാഭാവിക വനം പുനസ്ഥാപിക്കപ്പെടണം. ഫലവൃക്ഷങ്ങൾ പരമാവധി വെച്ചുപിടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments