Latest NewsKeralaNews

ഒരു ഭാഗത്ത് ഏങ്ങിക്കരച്ചിലുകൾ മറുഭാഗത്ത് തിരുവാതിരക്കളി, ഇങ്ങനെയൊരു കപട ജന്മങ്ങൾ ലോകത്ത് വേറെയില്ല: വി ടി ബൽറാം

പാലക്കാട് : ഒമിക്രോൺ ജാഗ്രതയിൽ ആൾക്കൂട്ട നിയന്ത്രണം നിലനിൽക്കെ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിച്ച സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം.ഒ രു ഭാഗത്ത് സിപിഎമ്മിലെ സൈബർ മഹിളകളുടെ ഏങ്ങിക്കരച്ചിലുകൾ മറുഭാഗത്ത് ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി. ഇങ്ങനെയൊരു കപട ജന്മങ്ങൾ ഈ ലോകത്ത് വേറെയില്ലെന്നും ബല്‍റാം വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് 502 പേർ പങ്കെടുത്ത മെഗാ തിരുവാതിരയാണ് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽപ്പറത്തി നടത്തിയത്. പിബി അംഗം എം.എ ബേബിയുടെ സാന്നിധ്യത്തിലായിരുന്നു തിരുവാതിരക്കളി.

Read Also  :   അഹന്ത ക്രിക്കറ്റ് കിറ്റില്‍ ഉപേക്ഷിച്ച് ഇറങ്ങിയതാണ് കോഹ്‌ലിയ്ക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞത്: ഗംഭീർ

കുറിപ്പിന്റെ പൂർണരൂപം :

ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബർ മഹിളകളുടെ ഏങ്ങിക്കരച്ചിലുകൾ, വൈകാരിക മെലോഡ്രാമകൾ, തെറിവിളികൾ, പ്രതിരോധമല്ല പ്രതികരണമാണ് വേണ്ടത് എന്നൊക്കെപ്പറഞ്ഞുള്ള കലാപാഹ്വാനങ്ങൾ.
മറുഭാഗത്ത് സിപിഎമ്മിലെ ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി. കൂടെ കയ്യടിച്ചാസ്വദിക്കാൻ പോളിറ്റ് ബ്യൂറോ അംഗം വരെയുള്ള ഉയർന്ന നേതാക്കൾ.
ഇങ്ങനെയൊരു കപട ജന്മങ്ങൾ ഈ ലോകത്ത് വേറെയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button