ErnakulamLatest NewsKeralaNattuvarthaNews

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടിയുടെ ആത്മഹത്യാശ്രമം: പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒരു സാക്ഷിയായ യുവനടിയുടെ ആത്മഹത്യാ ശ്രമത്തിന്, കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നും പ്രസവാനന്തരമുള്ള മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് സൂചനയെന്നും ക്രൈംബ്രാഞ്ച്. എറണാകുളം നോർത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു.

അതേസമയം, കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന് വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ, സാക്ഷികളിൽ ഒരാളായ ഈ നടി ആത്മഹത്യയ്ക്കു ശ്രമിച്ചത് സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. നടിയുടെ ആത്മഹത്യാ ശ്രമത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകളും ഉയർന്നിരുന്നു.

നെടുമങ്ങാട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചു

കേസിൽ കൂറുമാറിയ ശേഷം സാക്ഷികളിൽ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നും, കണക്കിൽപ്പെടാത്ത വസ്തുവകകൾ ലഭിച്ചിട്ടുണ്ടോ എന്നുമാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button