CricketLatest NewsNewsSports

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. കോച്ചിംഗ് കരിയറിലേക്ക് തിരിയുന്നതിന്റെ ഭാഗമായാണ് താരത്തിന്റെ വിരമിക്കല്‍. ദക്ഷിണാഫ്രിക്കന്‍ ഡൊമസ്റ്റിക്ക് ടീം ടൈറ്റന്‍സിന്റെ പരിശീലക സ്ഥാനം ക്രിസ് മോറിസ് എറ്റെടുക്കും.

‘ഞാന്‍ ഇന്ന് ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നു. എന്റെ ഈ യാത്രയില്‍ ചെറുതായും, വലുതായും പങ്കു വഹിച്ച എല്ലാവര്‍ക്കും നന്ദി. ഇതൊരു രസകരമായ യാത്രമായിരുന്നു. ടൈറ്റന്റെ പരിശീലക വേഷം ഏറ്റെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.’ തന്റെ വിരമിക്കല്‍ അറിയിച്ചു കൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മോറിസ് കുറിച്ചു.

Read Also:- പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍..

12 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് 34കാരനായ താരം വിരാമമിട്ടിരിക്കുന്നത്. 2019ലെ ലോക കപ്പിലാണ് മോറിസ് ദക്ഷിണാഫ്രിക്കയ്ക്കായി അവസാനമായി കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി 4 ടെസ്റ്റുകളും 42 ഏകദിനങ്ങളും 23 ടി20കളുമാണ് മോറിസ് കളിച്ചത്. ഈ ഫോര്‍മാറ്റുകളില്‍ യഥാക്രമം 12, 48, 34 വിക്കറ്റുകളും 459, 1756, 697 റണ്‍സുകളും താരം നേടിയിട്ടുണ്ട്. 81 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 618 റണ്‍സും 95 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button