ഇസ്ലാമാബാദ് : രാജ്യം ദാരിദ്ര്യത്തിന്റെ പിടിയിലായിട്ടും പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയേക്കാൾ സാമ്പത്തികമായി മുന്നിലാണ് പാകിസ്ഥാ. പല ദുർഘട സാഹചര്യങ്ങളിലും ഞാനും സർക്കാരും രാജ്യത്തെ രക്ഷിച്ചെന്നും ഇമ്രാൻ ഖാൻ പറയുന്നു.
‘ഇന്ത്യയേക്കാൾ സാമ്പത്തികമായി മുന്നിലാണ് പാകിസ്ഥാൻ. പ്രതിപക്ഷം അത് അംഗീകരിക്കുന്നില്ല. രാജ്യത്തെ പ്രതിസന്ധികളെല്ലാം പരിഹരിക്കപ്പെടുന്നുണ്ട്. പല ദുർഘട സാഹചര്യങ്ങളിലും ഞാനും സർക്കാരും രാജ്യത്തെ രക്ഷിച്ചു’ -എന്നാണ് ഇമ്രാന്റെ അവകാശവാദം. അന്താരാഷ്‌ട്ര പാർലമെന്റ് ഉച്ചകോടിയിലാണ് ഇമ്രാന്റെ പ്രതികരണം. എന്നാൽ, ഇമ്രാന്റെ പ്രതികരണത്തിൽ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്.
Read Also : പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച : അന്വേഷണ സമിതിയെ നയിക്കാൻ ഇന്ദു മൽഹോത്രയെ തിരഞ്ഞെടുത്ത് സുപ്രീം കോടതി
നിലവിൽ ലോകത്തിലെ ദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട രാജ്യമാണ് പാകിസ്ഥാൻ. എന്നിട്ടും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലാണ് പ്രധാനമന്ത്രി തന്നെ അവകാശപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ധാർഷ്ട്യം എത്രത്തോളമുണ്ടെന്നാണ് പ്രകടമാകുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു. ഇന്ത്യയുമായുള്ള സൗഹൃദത്തിലൂടെ പാകിസ്ഥാനെ കരകയറ്റാൻ ശ്രമിക്കുമ്പോൾ, അതിന് വിപരീതമായാണ് ഇമ്രാൻ ഖാൻ പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന് ഈ സ്ഥാനത്ത് തുടരാൻ യാതൊരു അർഹതയുമില്ല. ഇമ്രാൻ സർക്കാരാണ് പാകിസ്ഥാൻ ഇപ്പോൾ അനുഭവിക്കുന്ന ദാരിദ്ര്യത്തിന് കാരണം. അതിനാൽ ഇമ്രാൻ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Post Your Comments