ErnakulamLatest NewsKeralaNattuvarthaNews

അ​മ്പ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ മോഷണം : കുപ്രസിദ്ധ മോഷ്​ടാവ് അറസ്റ്റിൽ

കോ​ത​മം​ഗ​ലം പോ​ത്താ​നി​ക്കാ​ട് മാ​വു​ടി പ​രീ​താ​​ണ്​ (അ​പ്പ​ക്ക​ല്‍ പ​രീ​ത് -56) പി​ടി​യിലായ​ത്

കി​ഴ​ക്ക​മ്പ​ലം: അ​മ്പ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ മോഷണം ന​ട​ത്തു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വ് അറസ്റ്റിൽ. കോ​ത​മം​ഗ​ലം പോ​ത്താ​നി​ക്കാ​ട് മാ​വു​ടി പ​രീ​താ​​ണ്​ (അ​പ്പ​ക്ക​ല്‍ പ​രീ​ത് -56) പി​ടി​യിലായ​ത്. കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് ആണ് പ്രതിയെ പി​ടി​കൂടിയത്.

വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 75-ഓളം മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​ണി​യാ​ള്‍. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ നെ​ല്ലാ​ട് ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി‍ന്റെ ഓ​ഫി​സ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്.

Read Also : വിസി മലയാളത്തിലെഴുതിയത് നന്നായി, ഇംഗ്ളീഷിൽ ആയിരുന്നെങ്കിൽ അയാം ദി സോറി അളിയാ എന്നായേനേ : ശ്രീജിത്ത് പണിക്കർ

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​ക്കി‍ന്റെ നേ​തൃ​ത്വ​ത്തി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പെ​രു​മ്പാ​വൂ​ര്‍ കാ​ള​ച്ച​ന്ത ഭാ​ഗ​ത്തു​ നി​ന്നു​മാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. എ.​എ​സ്.​പി അ​നൂ​ജ് പ​ലി​വാ​ല്‍, എ​സ്.​എ​ച്ച്.​ഒ വി.​എം. കെ​ഴ്സ​ന്‍, എ​സ്.​ഐ എം.​പി. എ​ബി, എ.​എ​സ്.​ഐ കെ.​കെ. സു​രേ​ഷ് കു​മാ​ര്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ പി.​എ. അ​ബ്ദു​ൽ മ​നാ​ഫ്, ടി.​എ. അ​ഫ്സ​ല്‍ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button