MalappuramKeralaNattuvarthaLatest NewsNews

മതവിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വമെടുക്കാമെന്ന കോടിയേരിയുടെ പ്രസ്താവന അടവുനയം മാത്രം: ബഹാഉദ്ദീൻ നദ്‍വി

മുസ്ലിംകളുടെ പ്രീതിയും അനുഭാവവും നേടാന്‍ കമ്യൂണിസ്റ്റുകള്‍ എക്കാലത്തും കെണിവലകള്‍ വിരിച്ചിട്ടുണ്ട്

മലപ്പുറം: മത വിശ്വാസവും കമ്യൂണിസവും ഇരു ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നതെന്നും നിരീശ്വരത്വം കമ്യൂണിസത്തി​​ന്റെ അവിഭാജ്യഘടകമാണെന്നും സമസ്ത നേതാവ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി. മതവിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വമെടുക്കാമെന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് മത വിശ്വാസികളാകാമെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പുതിയൊരു അടവുനയമായി മാത്രമേ വിലയിരുത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസവും കമ്യൂണിസവും സംയോജിച്ചുള്ള പ്രയാണം അസാധ്യമാണെന്ന് അവരുടെ മാനിഫെസ്‌റ്റോ തന്നെ വ്യക്തമാക്കിയതാണെന്നും ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി പറഞ്ഞു. കമ്യൂണിസത്തി​ന്റെ ഭീതിദ പ്രതിഫലനങ്ങള്‍ സംബന്ധിച്ച് വിശ്വാസികൾ ബോധവത്കരണം നടത്തുന്നതിനെ അതീജവിക്കാനുള്ള പോംവഴിമാത്രമാണ് സെക്രട്ടറിയുടെ പുതിയ പ്രസ്താവനയെന്നും ബഹാഉദ്ദീൻ നദ്‍വി വ്യക്തമാക്കി.

മൂവാറ്റുപുഴയില്‍ സിപിഎം -കോണ്‍ഗ്രസ് സംഘര്‍ഷം: എംഎല്‍എയ്ക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

‘മുസ്ലിംകളുടെ പ്രീതിയും അനുഭാവവും നേടാന്‍ കമ്യൂണിസ്റ്റുകള്‍ എക്കാലത്തും കെണിവലകള്‍ വിരിച്ചിട്ടുണ്ട്. അതില്‍ വീഴാതിരിക്കാനുള്ള മാര്‍ഗങ്ങളാണ് വിശ്വാസികള്‍ ആശ്രയിക്കേണ്ടത്. ഇതിനായി മത നേതൃത്വം കൃത്യമായ ജാഗരണ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യേണ്ടതുണ്ട്.’ ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button