Latest NewsKerala

മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കാര്യമായി ഇല്ലാത്തതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം അവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

 

കേരളത്തിൽ വീണ്ടും വേഗത്തിൽ കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ, ശക്തമായ ജാഗ്രത വേണമെന്ന്  ആരോഗ്യമന്ത്രി വീണ ജോർജ് മുന്നറിയിപ്പു നൽകി.
അനാവശ്യമായുള്ള യാത്രകളും പൊതു പരിപാടികളും ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഒരാഴ്ചയ്ക്കിടെ, സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് നൂറ് ശതമാനമാണ്. രോഗം വ്യാപകമായി പടരുന്നതിനാൽ ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്ക് മാറ്റിയതായി അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button