കൊച്ചി: കെ റെയില്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിനോട് നിലപാട് ആരാഞ്ഞ് ഹൈക്കോടതി. കെ റെയിലില്‍ കേന്ദ്ര നിലപാട് ആര്‍ക്കുമറിയില്ലെന്നും ഹൈക്കോടതിയെ ഇരുട്ടില്‍ നിര്‍ത്തരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പദ്ധതി മുന്നോട്ട് പോകുന്നുണ്ടോ എന്നത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.
Also Read : വൈദ്യുതി ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത നേടണം: മന്ത്രി കെ.കൃഷ്ണൻകുട്ടി
കെ റെയില്‍ എന്ന് എഴുതിയിട്ടുള്ള വലിയ കോണ്‍ക്രീറ്റ് തൂണുകള്‍, സര്‍വെ നടപടിയുടെ ഭാഗമായി സ്ഥാപിക്കരുതെന്ന ഉത്തരവ് പാലിക്കുന്നുണ്ടെന്ന് കെ റെയില്‍ കോര്‍പ്പറേഷന്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നേരത്തെ ഇത് സംബന്ധിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കെ റെയിലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി വിവരങ്ങള്‍ ഒന്നും തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റേതായ ഒരു വിശദീകരണവും കോടതിയുടെ മുന്നിലെത്തിയിട്ടില്ല. എന്തുകൊണ്ടാണ് കേന്ദ്രം നിലപാട് വ്യക്തമാക്കാത്തത് ഹൈക്കോടതി ചോദിച്ചു.
Post Your Comments