KeralaLatest News

മംഗലാപുരത്തെ ഫാക്ടറിയിൽ വാതകചോർച്ച : 20 ജോലിക്കാർ ആശുപത്രിയിൽ

മംഗലാപുരം: നഗരത്തിലെ ഫാക്ടറിയിലുണ്ടായ വാതകച്ചോർച്ചയെ തുടർന്ന് 20 ജോലിക്കാർ ആശുപത്രിയിൽ. മംഗലാപുരത്തെ ബൈക്കമ്പാടിയിലുള്ള എവറസ്റ്റ് സീഫുഡ് ഫാക്ടറിയിലാണ് അമോണിയ ചോർന്ന് അപകടമുണ്ടായത്.

ചൊവ്വാഴ്ച അപകടം നടക്കുന്ന സമയത്ത്, ഫാക്ടറിയിൽ എൺപതോളം ജോലിക്കാർ ഉണ്ടായിരുന്നു. ഇവരിൽ 20 പേർ അമോണിയ ശ്വസിച്ചതിനെ തുടർന്ന് ആശുപത്രിയിലാണ്.

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന, ജോലിക്കാരെയും പരിസരവാസികളും ഒഴിപ്പിച്ചു. വ്യവസായിക മേഖലയായതിനാൽ അധികം ആൾപാർപ്പില്ലാത്തത് ഗുണകരമായെന്ന് അഗ്നിശമന സേനാ പ്രവർത്തകർ പറഞ്ഞു.
പനമ്പൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, മുക്കയ്ക്ക് സമീപമുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ജീവനക്കാരുടെ മൊഴിയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button