MalappuramLatest NewsKeralaNattuvarthaNews

പച്ചക്കറി വാഹനത്തിൽ കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടികൂടി

മലപ്പുറം: മഞ്ചേരിയിൽ പച്ചക്കറി വാഹനത്തിൽ കടത്താൻ ശ്രമിച്ച പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് നടത്തിയ പരിശോധനയിൽ പിടികൂടി. പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 168 കിലോ നിരോധിത ഉൽപ്പന്നങ്ങളാണ് പച്ചക്കറി വാഹനത്തിൽ കടത്താൻ ശ്രമിച്ചത്. എക്സൈസ് പരിശോധനയ്‌ക്കിടെ വാഹനത്തിന്റെ ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. വാഹന ഉടമ പൂക്കോട്ടൂർ ചീനിക്കൽ സ്വദേശി മുജീബ് റഹ്മാനെതിരെ കേസെടുത്തു.

പച്ചക്കറിയുമായി എത്തിയ പിക്കപ്പിൽ പുകയില ഉൽപ്പന്നങ്ങൾ 13 ചാക്കുകളിലായി ബോഡിക്കുള്ളിൽ ഷീറ്റ് കെട്ടി ഒളിപ്പിച്ചാണ് കടത്തിക്കൊണ്ടു വന്നത്. മൈസൂരിൽ നിന്നാണ് ഇവ കൊണ്ടുവന്നതെന്ന് എക്സൈസ് അറിയിച്ചു. തൊണ്ടിമുതലും വാഹനവും മഞ്ചേരി പോലീസ് സ്റ്റേഷനിലേയ്‌ക്ക് മാറ്റി. കടത്തിന് പിന്നിൽ വൻ സംഘമുണ്ടെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button