കോഴിക്കോട്: വഖഫ് നിയമന വിഷയത്തില്‍ സർക്കാർ തീരുമാനം വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സമസ്ത. മുഖ്യമന്ത്രി വാക്കു പാലിക്കണമെന്നും സര്‍ക്കാര്‍ മതസംഘടനകളുടെ യോഗം ഉടന്‍ വിളിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.
വൈകിയാല്‍ മറ്റു കാര്യങ്ങള്‍ ആലോചിക്കേണ്ടിവരുമെന്നും സമസ്ത മുന്നറിയിപ്പ് നൽകുന്നു. സമൂഹമാധ്യമങ്ങളില്‍ അനാവശ്യ ചര്‍ച്ച പാടില്ലെന്നും അച്ചടക്ക നടപടി ഉണ്ടാകുമെന്നും പ്രവര്‍ത്തകര്‍ക്ക് സമസ്ത നിര്‍ദേശം നൽകി.
‘ബിന്ദു അമ്മിണിക്ക് നീതി ഉറപ്പാക്കുക, ജീവൻ സംരക്ഷിക്കുക’: മാർച്ച് നടത്തി ഐക്യദാർഢ്യ സമിതി
മുസ്ലിം ലീഗുമായി ബന്ധം തുടരാമെന്നും സമസ്ത തീരുമാനിച്ചു. ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള തന്ത്രപരമായ സമീപനമെന്ന നിലയിൽ എല്‍ഡിഎഫ് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത നിലപാടെടുത്തിരുന്നു. നേരത്തെ സമസ്ത മലപ്പുറം സമ്മേളനത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രമേയത്തെ തള്ളിപ്പറഞ്ഞ് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു.
Post Your Comments