KeralaLatest NewsNewsIndia

‘ബിന്ദു അമ്മിണിക്ക് നീതി ഉറപ്പാക്കുക, ജീവൻ സംരക്ഷിക്കുക’: മാർച്ച് നടത്തി ഐക്യദാർഢ്യ സമിതി

ബിന്ദു അമ്മിണിക്ക് ഐക്യദാർഢ്യം പ്രാഖ്യാപിച്ച് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി ബിന്ദു അമ്മിണി ഐക്യദാർഢ്യ സമിതി. ബിന്ദു അമ്മിണിക്ക് നീതി ഉറപ്പാക്കുക, ബിന്ദു അമ്മിണിയുടെ ജീവൻ സംരക്ഷിക്കുക എന്ന മുദ്രാവാക്യങ്ങളുമായിട്ടാണ് സമിതി അംഗങ്ങൾ മാർച്ച് നടത്തിയത്. ബിന്ദു അമ്മിണിക്ക് നേരെ നിരന്തരമായി നടന്നു വരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിക്കണമെന്നും സമിതി ആവശ്യമുന്നയിച്ചു.

അതേസമയം, കോഴിക്കോട് ബീച്ചിൽ വെച്ച് തനിക്ക് നേരെ ഉണ്ടായ ആക്രമണം ആർ.എസ്.എസിന്റെ ഗൂഡാലോചനയുടെ ഭാഗമാണെന്ന ബിന്ദു അമ്മിണിയുടെ വാദം പോലീസ് തള്ളി. പ്രതി മോഹന്‍ദാസ് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് മനസിലായെങ്കിലും ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന വാദം ബാലിശമാണെന്നും അന്വേഷണസംഘം വിശദീകരിച്ചു.

പെട്ടെന്നുണ്ടായ അക്രമമാണെങ്കിലും മോഹന്‍ദാസ് കരുതികൂട്ടി ആസൂത്രണത്തോടെയെത്തി മര്‍ദിച്ചതാണെന്നായിരുന്നു ബിന്ദു അമ്മിണി വാദിച്ചത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് ശബരിമലയെചൊല്ലിയുള്ള വാക്കേറ്റമാവുകയും മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റും ചെയ്തു. പൊതുജനമദ്യത്തില്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അടക്കം തെളിവുകളായി നല്‍കി പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button