ThiruvananthapuramNattuvarthaLatest NewsKeralaNews

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിന്ദു അമ്മിണി ഐക്യദാര്‍ഢ്യ സമിതിയുടെ മാർച്ച്: പങ്കെടുത്ത അമ്പത് പേർക്കെതിരെ പോലീസ് കേസ്

തിരുവനന്തപുരം: സാമൂഹികപ്രവര്‍ത്തകയും അധ്യാപികയുമായ ബിന്ദു അമ്മിണിക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രണങ്ങളില്‍ പ്രതിഷേധിച്ച്‌ ബിന്ദു അമ്മിണി ഐക്യദാര്‍ഢ്യ സമിതി നടത്തിയ മാര്‍ച്ചിൽ പങ്കെടുത്തവർക്കെതിരെ പോലിസ് കേസ്.

ലഹളയുണ്ടാക്കാന്‍ ഒത്തുകൂടിയെന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരം ഡോ സോണിയ ജോര്‍ജ്ജ്, എം സുല്‍ഫത്ത്, ശ്രീജ നെയ്യാറ്റിന്‍കര എന്നിവരുള്‍പ്പെടെ കണ്ടാലറിയുന്ന 50 പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. മ്യൂസിയം പോലിസാണ് കേസെടുത്തിട്ടുളളത്.

പച്ചക്കറി വാഹനത്തിൽ കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടികൂടി

ബിന്ദു അമ്മിണിക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍ക്കും കേരള പോലിസ് തുടരുന്ന ബോധപൂര്‍വ്വമായ അനാസ്ഥയ്ക്കുമെതിരെയാണ് ഐക്യദാര്‍ഢ്യസമിതി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച്‌ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button