ഭോപാൽ: മധ്യപ്രദേശിൽ കുരങ്ങിന്‍റെ സംസ്കാരത്തിനായി തടിച്ചുകൂടിയത് 1500ഓളം പേർ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു കുരങ്ങിന്‍റെ സംസ്കാരം. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്നതിന് പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്ന സമയത്താണ് 1500ഓളം പേർ പങ്കെടുത്ത സംസ്കാര ചടങ്ങ് സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ALSO READ ; ഏതാനും വര്‍ഷം മുമ്പ് 27 കാരിയായ ഭാര്യയെ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയത് നാവികസേനയിലെ മലയാളി ഉദ്യോഗസ്ഥന്‍
കുരങ്ങ് ചത്തതിന്‍റെ മനോവിഷമത്തിൽ രാജ്ഗഡ് ജില്ലയിലെ ദലുപുത ഗ്രാമവാസികൾ ചടങ്ങുകൾ സംഘടിപ്പിക്കുകയായിരുന്നു. ചടങ്ങിന്‍റെ വിഡിയോ വൈറലായതോടെ പൊലീസ് കേസെടുത്തു. ചടങ്ങ് സംഘടിപ്പിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
Post Your Comments