KasargodLatest NewsKeralaNattuvarthaNews

ക്ഷേ​ത്ര ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ർ​ത്ത് മോ​ഷ​ണം

ത​ലി​ച്ചാ​ലം മു​ണ്ട്യ​ത്താ​ലി​ൻ കീ​ഴി​ൽ വി​ഷ്ണു​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ച ഭ​ണ്ഡാ​രം ത​ക​ർ​ത്ത് പ​ണം കവർന്നു

തൃ​ക്ക​രി​പ്പൂ​ർ: ത​ലി​ച്ചാ​ല​ത്തും ക​ക്കു​ന്ന​ത്തും ക്ഷേ​ത്ര ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ർ​ത്ത് മോ​ഷ​ണം. ത​ലി​ച്ചാ​ലം മു​ണ്ട്യ​ത്താ​ലി​ൻ കീ​ഴി​ൽ വി​ഷ്ണു​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ച ഭ​ണ്ഡാ​രം ത​ക​ർ​ത്ത് പ​ണം കവർന്നു.

ക്ഷേ​ത്ര ഓ​ഫീ​സി​ന്‍റെ വാ​തി​ലും മേ​ശ​ക​ളും കു​ത്തി​ത്തു​റ​ന്ന് രേ​ഖ​ക​ളും ര​സീ​തു​ക​ളും ന​ശി​പ്പി​ച്ചിട്ടുണ്ട്. ക​ക്കു​ന്ന​ത്ത് അ​ണി​ക്ക​ര പൂ​മാ​ല ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ മു​ന്നി​ലെ ഭ​ണ്ഡാ​ര​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താണ് പ​ണം ക​വ​ർ​ന്നത്.

Read Also : മക്കളെ തേടി വന്ന തള്ളപ്പുലി പുലിക്കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയി : പുലിയെ പിടികൂടാനാകാതെ വനംവകുപ്പ്

ക്ഷേത്ര അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ച​ന്തേ​ര പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button