പെരുമ്പാവൂര്‍: സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റിൽ. വെങ്ങോല വില്ലേജ് ഓഫിസിനു സമീപം ബ്ലായില്‍ വീട്ടില്‍ തമ്പിയെന്ന നിഖില്‍ രാജുവിനെയാണ് (31) പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പൂനൂര് ഭാഗത്ത് വെങ്ങോല സ്വദേശിനിയുടെ സ്കൂട്ടറില്‍ നിഖില്‍ രാജുവിന്റെ സ്കൂട്ടര്‍ ഇടിപ്പിച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കൈവശം കരുതിയിരുന്ന കമ്പികൊണ്ട് കുത്താന്‍ ശ്രമിക്കുകയും ചെയ്തു. യുവതി തടഞ്ഞതുകൊണ്ട് കുത്തേല്‍ക്കാതെ രക്ഷപ്പെട്ടു.
Read Also : ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ : രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സംഭവത്തില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. മുമ്പും പരാതിക്കാരിയെ ആക്രമിച്ചതിനും പ്രതിക്കെതിരെ കേസുകളുണ്ട്. പെരുമ്പാവൂര്‍ ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്സണ്, എ.എസ്.ഐ എന്‍.കെ. ബിജു, എസ്.സി.പി.ഒ പി.എ. ഷിബു എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments