Latest NewsIndia

കൊടും തണുപ്പ്: കാശി വിശ്വനാഥ ക്ഷേത്ര ജീവനക്കാര്‍ക്ക് ചണത്തിൽ നിർമ്മിച്ച പാദരക്ഷകൾ സമ്മാനിച്ച്‌ പ്രധാനമന്ത്രി

കഴിഞ്ഞ മാസം കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയ സമയത്ത് ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ന്യൂഡല്‍ഹി: കൊടും തണുപ്പത്ത് നഗ്നപാദരായി ജോലി ചെയ്യുന്ന വാരാണസി കാശി വിശ്വനാഥ ക്ഷേത്ര ജീവനക്കാര്‍ക്ക് സ്ഥലം എം.പികൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദി ചണത്തിൽ നിർമ്മിച്ച പാദരക്ഷകൾ സമ്മാനമായി നല്‍കി. ചണം ഉപയോഗിച്ച്‌ നിര്‍മ്മിച്ച പാദരക്ഷകളാണിവ. 100 ജോഡി പാദരക്ഷകളാണ് പ്രധാനമന്ത്രി അയച്ചുനല്‍കിയത്.

ക്ഷേത്ര ആചാരപ്രകാരം തുകല്‍, റബ്ബര്‍ ചെരുപ്പുകള്‍ ധരിക്കാന്‍ പാടില്ലാത്തതിനാലാണ് പുരോഹിതര്‍, ശുചീകരണ തൊഴിലാളികള്‍, സുരക്ഷാ ജീവനക്കാര്‍ തുടങ്ങിയവര്‍ കൊടും തണുപ്പിൽ നഗ്‌നപാദരായി ജോലി ചെയ്യുന്നത്.

കഴിഞ്ഞ മാസം കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയ സമയത്ത് ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഉടന്‍ മോദി ചെരിപ്പുകള്‍ ഓര്‍ഡര്‍ ചെയ്‌ത് അയച്ചുകൊടുക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button