AlappuzhaNattuvarthaLatest NewsKeralaNews

ആംബുലൻസിൽ സൈറൺ മുഴക്കി വധു വരന്മാരുടെ യാത്ര: അത്യാഹിത സർവീസ് ദുരുപയോഗം ചെയ്‌തെന്ന് പരാതി

ആലപ്പുഴ: കറ്റാനത്ത് ആംബുലൻസിൽ സൈറൺ മുഴക്കി വധു വരന്മാരുടെ യാത്ര. കായംകുളം ഏയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ വാഹനമാണ് വിവാഹയാത്രയ്ക്കായി ഉപയോഗിച്ചത്. ഇതേതുടർന്ന് പരാതിയുമായി ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി. അത്യാഹിത സർവീസ് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആർടിഓ വ്യക്തമാക്കി.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അത്യാഹിത സമയത്ത് ആളുകളെ കൊണ്ടുപോകുന്ന രീതിയിൽ സൈറൻ മുഴക്കിയാണ് വധു വരന്മാർ യാത്ര ചെയ്തത്. അത്യാഹിത സമയത്ത് ഉപയോഗിക്കേണ്ട വാഹനത്തെ സമാനമായ രീതിയിൽ വിവാഹ ശേഷം വധു വരന്മാർക്കായി ഉപയോഗിച്ചു എന്നത് നിയമവിരുദ്ധമാണെന്നാണ് എംവിഡിയുടെ വിലയിരുത്തൽ.

ആംബുലൻസുകളുടെ ദുരുപയോഗത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിഷയം ആരോഗ്യ വകുപ്പ് മന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ആംബുലൻസ് ഡ്രൈവേഴ്‌സ് ഓണേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button