വടകര: കെ റയിൽ പദ്ധതി നടപ്പിലാക്കുന്ന പിണറായി സർക്കാരിനും ഇടതുപക്ഷത്തിനുമേതിരെ രൂക്ഷ വിമർശനവുമായി വീണ്ടും പരിസ്ഥിതി പ്രവർത്തക മേധ പട്കര്‍ രംഗത്ത്. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിന്‍ വിഷയത്തില്‍ ഞങ്ങളോടൊപ്പം സമരം ചെയ്യുന്ന ഇടതുപക്ഷം കെ റയിലിന്റെ കാര്യത്തിൽ പുരോഗമനം പറയുന്നുവെന്ന് മേധ പട്കർ പറഞ്ഞു.
‘ഇടതു സര്‍ക്കാര്‍ കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടുവരുന്നത് അപകടകരമാണ്. വികസനം ജനങ്ങളുമായി ചര്‍ച്ചചെയ്യേണ്ടത് യാഥാര്‍ഥ്യമാകുന്നതിനു മുൻപാണ്. വികസനം അടിത്തട്ടിലെ ജനങ്ങളെ സംരക്ഷിക്കുന്നതും പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്ത്തുന്നതുമാകണം. മഹാരാഷ്ട്ര-അഹ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ വിഷയത്തില്‍ ഇടതുപക്ഷം ഞങ്ങളോടൊപ്പം സമരംചെയ്യുന്നവരാണ്. എന്നാല്‍, കേരളത്തില്‍ എന്തുകൊണ്ടാണ് സമാനമായ പദ്ധതിക്ക് അവര്‍ പച്ചക്കൊടി കാണിച്ചു’, മേധ ചോദിച്ചു.
‘അവിടെ സാമ്പത്തിക ആഘാതവും പാരിസ്ഥിതിക ആഘാതവുമുണ്ടാകുമെന്ന് പറയുമ്പോള്‍ എന്തുകൊണ്ടാണ് കേരളത്തില്‍ മറ്റൊരു നയം സ്വീകരിക്കുന്നത്? പ്രളയങ്ങളും ഓഖിപോലുള്ള പ്രകൃതിദുരന്തങ്ങളും നേരിട്ടവരാണ് കേരള ജനത. അവര്‍ക്കിടയിലാണ് 140 കി. മീറ്ററിലേറെ നെല്‍വയലുകളും പുഴകളും ജലസ്രോതസ്സുകളും ഇല്ലാതാക്കി ഭീമന് പദ്ധതി കൊണ്ടുവരുന്നത്. 153000 പേര് കോവിഡ് കാലത്ത് ആത്മഹത്യചെയ്ത നാടാണ് നമ്മുടേത്. ഓക്സിജന്‍ ലഭിക്കാതെ ജനങ്ങള്‍ മരിച്ചുവീഴുന്നു. ഇവിടെയാണ് ജനവിരുദ്ധമായ പദ്ധതി നടപ്പാക്കാന്‍ ജനാധിപത്യത്തിലൂടെ ഭരണത്തിലേറിയ സര്‍ക്കാര്‍ തീരുമാനിക്കുന്നത്’, മേധ പട്കര്‍ വ്യക്തമാക്കി.
Post Your Comments