ഹൈദരാബാദ്: വഴിയോര ആരാധനാലയത്തിലെ വിഗ്രഹത്തിന് സമീപത്തു വെട്ടിയെടുത്ത തല. നാല്‍ഗോണ്ട ജില്ലയിലാണ് സംഭവം. 30നോടടുത്ത് പ്രായമുള്ള യുവാവിന്റെ തലയാണ് വിഗ്രഹത്തിന് കീഴില്‍ കണ്ടെത്തിയത്. നരബലിയാണെന്നാണ് പൊലീസിന്റെ സംശയം.
നരബലിയുടെ ഭാഗമായി മറ്റെവിടെയെങ്കിലും വെച്ച് യുവാവിനെ കൊലപ്പെടുത്തിയ ശേഷം തല വിഗ്രഹത്തിന്റെ കാല്ക്കല് കൊണ്ടുവെച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ്. യുവാവിന്റെ ശരീരഭാഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ സി.സി.ടി.വികള്‍ പരിശോധിച്ച് വരികയാണ്. അന്വേഷണത്തിനുമായി എട്ടംഗ പൊലീസ് സംഘത്തെ നിയോഗിച്ചു.
യുവാവിനെ തിരിച്ചറിയാന്‍ മുഖത്തിന്റെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു.
Post Your Comments