KozhikodeNattuvarthaLatest NewsKeralaNews

സ്കൂളിൽ പഠിപ്പ് മുടക്കാനെത്തിയ എസ്എഫ്‌ഐക്കാർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം: 15 എസ്എഫ്‌ഐ പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: വടകരയിൽ എസ്എഫഐ പ്രവർത്തകർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. വടകര ഇടുക്കിയിൽ എസ്എഫഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് വടകര എംയുഎം ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിപ്പ് മുടക്കാൻ എത്തിയതായിരുന്നു പ്രവർത്തകർ.

സ്‌കൂൾ തുറന്നത് അറിഞ്ഞ് സ്ഥലത്തെത്തിയസമരക്കാർ സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നത്. സംഭവവുമായി ബന്ധപ്പെട്ട് 15 എസ്എഫ്‌ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. സമരം നടത്താത്ത സ്‌കൂൾ ആയതിനാൽ ക്ലാസ് വിടാൻ പറ്റില്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞെങ്കിലും എസ്എഫ്‌ഐ പ്രവർത്തകർ അംഗീകരിച്ചില്ല.

കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് വിദേശയാത്രയ്ക്ക് അനുമതിയില്ല: നിയന്ത്രണം പ്രാബല്യത്തിൽ

ഉച്ചയ്‌ക്ക് ശേഷം സ്‌കൂൾ വിടാമെന്ന അധികൃതരുടെ നിർദേശവും സമരക്കാർ സമ്മതിച്ചില്ല. ഇതുടർന്ന് രക്ഷിതാക്കളും പ്രദേശവാസികളും എസ്എഫ്‌ഐ പ്രവർത്തകരുമായി തർക്കത്തിലാകുകയും തുടർന്ന് സംഘർഷമുണ്ടാകുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സ്ഥിതിഗതികൾ ശാന്തമാക്കി.പ്രദേശത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button