തിരുവനന്തപുരം : കോണ്‍ഗ്രസിനെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കോണ്‍ഗ്രസിന് കോടിയേരിയുടെ ഉപദേശം വേണ്ട എന്നും വര്‍ഗീയതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ സി.പി.എമ്മിന് യോഗ്യതയോ രാഷ്ട്രീയ പാരമ്പര്യമോ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. ആരുമായും സഖ്യമുണ്ടാക്കാന്‍ മടിയില്ലാത്ത ഓന്തിന്റെ സ്വഭാവമാണ് സിപിഎമ്മിനെന്നും സുധാകരന്‍ വ്യക്തമാക്കി.
തലശ്ശേരി കലാപത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിന്തുണ വാങ്ങിയവരാണ് സിപിഎം. ബിജെപിയുടെ വോട്ട് വാങ്ങിയാണ് പിണറായി വിജയന്‍ പോലും തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും സുധാകരന്‍ പറഞ്ഞു. ഇപ്പോഴും ബിജെപിയുമായുള്ള ധാരണയിലാണ് സിപിഎം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്നാൽ, കോണ്‍ഗ്രസിന് ഇത് വേണ്ടെന്നും സ്വന്തം വഴി അറിയാമെന്നും സുധാകരന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : കുടുംബസ്വത്ത് തർക്കത്തിൽ ഗുണ്ടനേതാവിന് വെട്ടേറ്റ സംഭവം : രണ്ടുപേർ പിടിയിൽ
കെ റെയില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. ജനവികാരം കെ റെയിലിനെതിരെയാണ്. ഈ പദ്ധതി വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും തന്റെയോ പിണറായിയുടെയോ തറവാട് സ്വത്തല്ല കേരളം എന്നും സുധാകരന്‍ വ്യക്തമാക്കി.
Post Your Comments