കേപ്ടൗൺ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനു ഇന്ന് കേപ്ടൗണില്‍ തുടമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30നാണ് മത്സരം. പരമ്പരയില്‍ ഓരോ മത്സരം വീതം ജയിച്ച് ഇരുടീമും സമനിലപാലിക്കുന്നതിനാല് കേപ്ടൗണ്‍ ശക്തമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്നും രണ്ടു മാറ്റങ്ങള്‍ ഇന്ത്യന്‍ നിരയില്‍ ഉറപ്പാണ്.
പരിക്കു കാരണം കഴിഞ്ഞ ടെസ്റ്റ് നഷ്ടമായ ക്യാപ്റ്റൻ വിരാട് കോഹ്ലി ടീമില്‍ തിരിച്ചെത്തും. ഇതോടെ ഹനുമാ വിഹാരിക്ക് പുറത്തു പോവേണ്ടി വരും. അതേസമയം, രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിന് മൂന്നാം ടെസ്റ്റില്‍ കളിച്ചേക്കില്ല. സിറാജിനു പകരം ഉമേഷ് യാദവോ, ഇഷാന്ത് ശര്‍മയോ ടീമിൽ ഇടം നേടിയേക്കും. ഉമേഷിനായിരിക്കും മുന്‍തൂക്കമെന്നാണ് സൂചനകള്‍.
Read Also:- ദിവസവും ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..!
ഇന്ത്യ സാധ്യതാ ഇലവന്: കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര് അശ്വിന്, ശര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.
Post Your Comments