കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു മാറുന്നു. ഇനി മുതൽ വീഡിയോ കോൺഫറൻസിങ് മുഖേന സിറ്റിങ് നടത്താൻ ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിൽ ചേർന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ALSO READ ; കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: 53 കിലോ ഹാഷിഷ് ഓയിലുമായി പ്രവാസി അറസ്റ്റിൽ
കൂടാതെ കോടതി ജീവനക്കാരും അഭിഭാഷകരും കോവിഡ് പോസിറ്റിവാകുന്നത് പരിഗണിച്ചാണ് ഓൺലൈൻ രീതിയിൽ പ്രവർത്തനം മാറ്റാൻ തീരുമാനിച്ചത്. രാജ്യത്തെ പല ഹൈക്കോടതികളും സുപ്രീംകോടതിയും നിലവിൽ ഓൺലൈനിലാണ് പ്രവർത്തിക്കുന്നത്.
Post Your Comments